
കുറുപ്പംപടി: ആലുവ -മൂന്നാർ റോഡിൽ ഇരിങ്ങോൾ വട്ടോളിപ്പടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു. ജീപ്പ് ഓടിച്ചിരുന്ന നേര്യമംഗലം നീണ്ടപാറ വെള്ളാപ്പിള്ളിൽ ജോർജാണ് (62) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മരുമകൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: വത്സ. മക്കൾ: റിറ്റു, റെറ്റി.