കൊച്ചി: എ.പി. അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്തുണ്ടായ വധശ്രമത്തിൽ ബി.ജെ.പി എറണാകുളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കച്ചേരിപ്പടി ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നടത്തിയ പരിപാടി മണ്ഡലം പ്രസിഡന്റ് പി.ജി . മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. യഥാർത്ഥപ്രതികളെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ പ്രതിഷേധാർഹമാണെന്നും പ്രതികളെ ഉടൻ അറസ്റ്റുചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ. രാജേഷ്, അയ്യപ്പൻകാവ് ഏരിയ പ്രസിഡന്റ് പ്രദീപ്, ജനറൽ സെക്രട്ടറി രാജേഷ് ബാബു, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ പ്രസംഗിച്ചു.