
കൊച്ചി: മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് നൽകിയ സ്വത്ത് വിവരത്തിൽ സ്വന്തമായി 19.5 സെന്റ് സ്ഥലവും വീടും മാത്രം. ഭാര്യയും മക്കളും ഉപയോഗിക്കാത്തതിനാൽ ഒരു തരി സ്വർണം പോലുമില്ല. ഭൂമിയുടെ ആധാരത്തിന്റെ പകർപ്പും ബാദ്ധ്യതകൾ തെളിയിക്കുന്ന രേഖകളും സഹിതമാണ് ജലീൽ വിവരങ്ങൾ കൈമാറിയത്.
 വളാഞ്ചേരി കാനറാ ബാങ്കിൽ അഞ്ചു ലക്ഷത്തിന്റെ വീട് വായ്പ
 മലപ്പുറത്തെ രണ്ട് സൊസൈറ്റികളിൽ 5,000 രൂപയുടെ ഷെയർ
 വീട്ടിൽ 1.50 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഫർണിച്ചർ
 മകളുടെ ബാങ്ക് അക്കൗണ്ടിലുള്ളത് 36,000 രൂപ
 മകന്റെ ബാങ്ക് അക്കൗണ്ടിലുള്ളത് 500 രൂപ
 ജലീലിന് നാലു ലക്ഷം രൂപ സമ്പാദ്യം
 ഭാര്യയ്ക്ക് 27 വർഷത്തെ ശമ്പള സാമ്പാദ്യമായി 22 ലക്ഷം രൂപ
 നാലര വർഷത്തിനിടെ ആറു വിദേശ യാത്രകൾ.യു.എ.ഇ: 2, റഷ്യ,
അമേരിക്ക, മാലദ്വീപ്, ഖത്തർ ഒന്നു വീതം