പറവൂർ: മൂത്തകുന്നം എസ്‌.എൻ.എം ട്രെയിനിംഗ് കോളേജിൽ ലിറ്ററി ക്ലബിന്റെയും പ്രവാസി പൂർവവിദ്യാർത്ഥി സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര അദ്ധ്യാപകവാരാചരണ ആഘോഷം സംഘടിപ്പിച്ചു. ഡോ. പി.എസ്. സുസ്മിത ഉദ്ഘാടനം ചെയ്തു. കോളേജ്‌ വിദ്യാർത്ഥി യൂണിയൻ വൈസ്‌ ചെയർപേഴ്സൺ എം.വി. അനു അദ്ധ്യക്ഷത വഹിച്ചു. ബി.എഡ്‌ വിദ്യാർത്ഥികളായ അശ്വതി ബാലകൃഷ്ണൻ, കൃഷ്ണ മോഹൻ, ആതിര രാജൻ എന്നിവർ സംസാരിച്ചു. അദ്ധ്യാപനവും അകലവും - അതിർത്തികൾ മായ്ക്കുന്ന വിദ്യാഭ്യാസം എന്ന പ്രമേയത്തിൽ വിദ്യാഭ്യാസ സംവാദം സംഘടിപ്പിച്ചു. എൻ.ആർ.ഐ അലുമ്‌നി അസോസിയേഷൻ ടീച്ചർ കോ ഓഡിനേറ്റർ ഡോ. കെ.എസ്‌. കൃഷ്ണകുമാർ, ലിറ്റററി ക്ലബ്‌ കോ ഓഡിനേറ്റർ കെ.എസ്. ഹീര എന്നി നയിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ ചർച്ചയിൽ പ്രവാസി പൂർവവിദ്യാർത്ഥികളായ നീതു വി. ജവഹരിബാബു (ദുബൈ), സിജി വൈലോപ്പിള്ളി (അമേരിക്ക), സേതു പാർവ്വതി പി. കണ്ണൻ ( ആസ്‌ട്രേലിയ), വി.യു. ആതിര (ഖത്തർ), ഷിനി സുധീർ ( ഷാർജ്ജ), പി.എസ്. സുശാന്ത്‌ (അബുദാബി), സി.വി. ജിൽജി (കുവൈത്ത്‌), അമ്പിളി അനിൽ ( സൗദി അറേബ്യ), ഷാമിനി ഗിരീഷ്‌ (ദുബൈ), മെർളി പോൾ (ഷാർജ്ജ), മുഹമ്മദ്‌ മുസ്തഫ (സൗദി അറേബ്യ), പൂജ നിമോഷ്‌ (അബുദാബി) എന്നിവർ പങ്കെടുത്തു.