
കൊച്ചി: മൂന്നു വർഷത്തെ കുടിശിക നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷൻ കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ് സമരം നടത്തി. സെക്രട്ടറി കെ.എ ഡേവിഡും, ഫോറം പ്രസിഡന്റ് കുമ്പളം രവിയും സമരത്തിന് നേതൃത്വം നൽകി. എം.ജെ സൈമൺ, അനൂപ് കുമാർ, ജ്യോതിസ് എന്നിവർ പങ്കെടുത്തു.