uparodham
മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ചു വെങ്ങോല യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പെരുമ്പാവൂർ അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് ഉപരോധസമരം നടത്തുന്നു

പെരുമ്പാവൂർ: മണ്ണൂർ പോഞ്ഞാശ്ശേരി റോഡുമായി ബന്ധപ്പെട്ടു സി.പി.എം നടത്തുന്ന സമരം ജനങ്ങളുടെ മുന്നിൽ സ്വയം അപഹാസ്യരാകുന്നതാണെന്ന് കോൺഗ്രസ്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ പരാജയം മറച്ചു പിടിക്കുന്നതിനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സി.പി.എം എം.എൽ.എക്കെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുകയാണ്. റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ചു വെങ്ങോല യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പെരുമ്പാവൂർ അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് താജുദ്ധീൻ സി.ഇ അദ്ധ്യക്ഷത വഹിച്ചു. ഉപരോധസമരം കോൺഗ്രസ്സ് വെങ്ങോല മണ്ഡലം പ്രസിഡൻ്റ് വി.എച്ച് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.പി ജോർജ്, കോൺഗ്രസ് പാർലിമെന്ററി പാർട്ടി നേതാവ് പി.എ. മുക്താർ, കെ.എസ്.യു ജില്ല സെക്രട്ടറി സി.കെ മുനീർ, ടി.എ അൻവർ സാദത്ത്, ഷിഹാബ് പള്ളിക്കൽ, നിബിൻ സുൽത്താൻ, സിദ്ദീഖ് ചെമ്പാരത്ത്കുന്ന്, സണ്ണി തുരുത്തിയിൽ, ആസിഫ് ആലി തുടങ്ങിയവർ സംസാരിച്ചു.