
കൊച്ചി: ജില്ലയിൽ ഇന്നലെ 911പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.753 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 20 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 118 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 458 പേർ രോഗമുക്തി നേടി. 2277 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1994 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 29,777
വീടുകളിൽ: 27,968
കൊവിഡ് കെയർ സെന്റർ: 132
ഹോട്ടലുകൾ: 1677
കൊവിഡ് രോഗികൾ: 12, 409
ലഭിക്കാനുള പരിശോധനാഫലം: 5511
20 ആരോഗ്യ പ്രവർത്തകർക്ക് രോഗം