iuml
മുസ്ലീം ലീഗ് ആലുവ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: രാജ്യത്ത് കൊവിഡിന്റെ മറവിൽ മനുഷ്യാവകാശലംഘനങ്ങൾ വർദ്ധിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽഗഫൂർ പറഞ്ഞു. നീതി നടപ്പാക്കേണ്ടവർ തന്നെ ലംഘിക്കുന്നത് നല്ല സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു.ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിം ലീഗ് ആലുവ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ടൗൺ പ്രസിഡന്റ് പി.എ. അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. താഹിർ, യൂത്ത് ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുൽ സലാം ഇസ്ലാമിയ, ടി.ഇ. ശിഹാബ്, അൻസാർ ഗ്രാൻഡ്, സാനിഫ് അലി എന്നിവർ സംസാരിച്ചു.