പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നിലപാടുകൾക്കും ന്യൂനപക്ഷ ദളിത് ആദിവാസി സ്ത്രീവിരുദ്ധ നിലപാടുകൾക്കുമെതിരെ ആർ.എസ്.പി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ മണ്ഡലം സെക്രട്ടറി വി.ബി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജോജി ചിറ്റുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.മണി, എം.കെ.ബാബു, എം.എ. അലിക്കുഞ്ഞ്,കെ.വി. മനോജ്, ടി.ജി. മനോജ് എന്നിവർ സംസാരിച്ചു. ഒക്കൽ പോസ്റ്റോഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ആർ.എസ്.പി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അജിത്ത് പി. വർഗീസ് ഉദ്ഘാടനം ചെയ്തു.