കൊച്ചി: കോർപ്പറേഷൻ അമ്പതാംഡിവിഷൻ കമ്മിറ്റിയുടെയും പൂണിത്തുറ ഹരിത സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ വൈറ്റില കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ കരനെൽക്കൃഷിയുടെ കൊയ്ത്തുത്സവം ഡിവിഷൻ കൗൺസിലർ വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂണിത്തുറ അയ്യങ്കാളി റോഡിന് സമീപവും പെരുമ്പടപ്പ് ഗാർഡനിലുമായി 30 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. മികച്ച ഔഷധഗുണമുള്ള രക്തശാലി നെൽവിത്താണ് ഉപയോഗിച്ചത്. നേര്യമംഗലം ജില്ലാ കൃഷിഫാമിൽനിന്നാണ് ഇതിനാവശ്യമായ വിത്ത്
കൊണ്ടുവന്നത്. ചടങ്ങിൽ കെ.പി. ബിനു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സെറിൻ ഫിലിപ്പ്, ആഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസർ കെ.എ. രാജൻ ,കെ.എ. സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.