കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്കുവേണ്ടി കൊച്ചിയിൽ നവംബർ 13,14 തീയതികളിൽ വ്യവസായ ശില്പശാല സംഘടിപ്പിക്കുമെന്ന് സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആന്റ് എന്റർപ്രണേർഷിപ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ നടക്കുന്ന ശില്പശാലയിൽ സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പങ്കെടുക്കാം. കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, നോർക്ക , ടി.ഐ.ഇ , കേരള സ്റ്റാർട്ടപ്പ് മിഷൻ, ഫെഡറൽ ബാങ്ക് , സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീസ്ഥാപനങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ. ജെ . ഫിലിപ്പ് , വിവിധസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ക്രിസ്റ്റി ഫെർണാണ്ടസ്, ടോമിൻ തച്ചങ്കരി, സജി ഗോപിനാഥ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, നവാസ് മീരാൻ, ഈസ്റ്റേൺ ഗ്രൂപ്പ് , ജോസ് ഡൊമിനിക് , കാസിനോ ഗ്രൂപ്പ് എന്നിവരും വർക്ക്ഷോപ്പിൽ പങ്കെടുക്കും. സംരംഭകർക്ക് ശരിയായ പിന്തുണയും പ്രാവീണ്യവും നൽകുക എന്നതാണ് ശില്പശാലകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രൊഫ. ജെ. ഫിലിപ്പ്, പ്രൊഫ. സി.പി. രവീന്ദ്രനാഥൻ, ഡോ. ജെ. അലക്സാണ്ടർ, പ്രൊഫ. ജോയി ഉമ്മൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9846151182