കളമശേരി: കേന്ദ്ര ഭക്ഷ്യ -പൊതുവിതരണ മന്ത്രിയും ലോക് ജനശക്തി നേതാവുമായ രാംവിലാസ് പാസ്വാന് ആദരാഞ്ജലി അർപ്പിച്ചു. ഏലൂർ ഫെറിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ് സാജുവടശേരി, ജില്ലാ സെക്രട്ടറി പി.എച്ച്. രാമചന്ദ്രൻ, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് വി.വി.പ്രകാശൻ, വാർഡ് കൺവീനർ ദിപിൽകുമാർ, അരുൺ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.