കരുമാല്ലൂർ: കേന്ദ്രസർക്കാരിന്റെ തെറ്റായ കാർഷിക ബില്ലിനെതിരെയും ഹത്രാസിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കരുമാല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ഇരുപത് കേന്ദ്രങ്ങളിൽ സത്യാഗ്രഹ സമരം നടത്തി. മണ്ഡലതല ഉദ്ഘാടനം യു.സി കോളേജിന് സമീപം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽമുത്തലിബ് നിർവഹിച്ചു. മോഹനൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. മനയ്ക്കപ്പടിയിൽ മുഹമ്മദ്‌ ഷിയാസ്, തട്ടാംപടിയിൽ കെ.വി. പോൾ, മരോട്ടിച്ചവട്ടിൽ ബാബു മാത്യു, മറിയപ്പടിയിൽ എ.എം. അലി എന്നിവർ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.