തൃക്കാക്കര : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ കളക്ടറേറ്റിലേക്ക് ഫ്ളാഷ് മാർച്ച് നടത്തി. അധോലോക സർക്കാർ രാജിവയ്ക്കുക എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു മാർച്ച്. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ വി.ഡി. സതീശൻ, ടി.ജെ. വിനോദ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജലീൽ എന്നിവരാണ് മാർച്ചിൽ പങ്കെടുത്തത്.
കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ, ഡി.സി.സി സെക്രട്ടറിമാരായ പി.ഐ. മുഹമ്മദാലി, പി.കെ. അബ്ദുൽ റഹ്മാൻ, ഷെറിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.