കോലഞ്ചേരി: പട്ടിമറ്റം പത്താംമൈൽ റോഡു വികസനം അട്ടിമറിയ്ക്കുന്നുവെന്നാരോപിച്ച് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. പത്താംമൈൽ പാങ്കോട്, പുളിഞ്ചുവട് എന്നിവിടങ്ങളിൽ നടന്ന സമരം വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പി ജോയി, എം.എസ് മുരളീധരൻ, എൻ.എൻ രാജൻ, ജോൺ ജോസഫ്, ജോണി മനിച്ചേരി, ബെന്നി പുത്തൻവീടൻ, കെ.കെ നാരയൺ ദാസ്, എം.കെ സത്യവ്രതൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.