തൃക്കാക്കര : ജൻഡർ റിസോഴ്സ് സെന്ററിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 10 മുതൽ 17 വരെ തീയതികളിൽ ഓൺലൈനായി സാമൂഹ്യമേളകൾ സംഘടിപ്പിക്കും. വെബീനറുകൾ, ക്വിസ് മത്സരം, സെൽഫി മത്സരം, ഫാൻസി ഡ്രസ്‌, ലൈവ് കുക്കറി ഷോ തുടങ്ങിയവ നടത്തും. വാട്സ്ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക്, ഗൂഗിൾ മീറ്റ് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങൾ വഴിയായിരിക്കും മേള നടത്തുന്നത്.
ജില്ലയിൽ 92 ജൻഡർ റിസോഴ്സ് സെന്ററുകളാണ് പ്രവർത്തിക്കുന്നത്. സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കുകൾക്ക് കീഴിലാണ് ജൻഡർ റിസോഴ്സ് സെന്ററുകളുടെ പ്രവർത്തനം.