
കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിന്റെ കേസ് ഡയറി ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് റദ്ദാക്കണമന്നാവശ്യപ്പെട്ട് സർക്കാരിനായി ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസും കരാറുകാരായ യൂണിടാകിന്റെ എം.ഡി. സന്തോഷ് ഈപ്പനും നൽകിയ ഹർജിയിലാണ് കേസ് ഡയറി മുദ്രവെച്ച കവറിൽ സമർപ്പിച്ചത്. വ്യാഴാഴ്ച ഹർജി പരിഗണിച്ച സിംഗിൾബെഞ്ചിൽ കേസ് ഡയറി ഇന്നലെ ഹാജരാക്കാമെന്ന് സി.ബി.ഐയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.