വൈപ്പിൻ: വൈപ്പിൻ മേഖലയിൽ ഇന്നലെ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എടവനക്കാട് 19, പള്ളിപ്പുറം 9 , എളങ്കുന്നപ്പുഴ 6 , കുഴുപ്പിള്ളി 5 , ഞാറക്കൽ 3 , നായരമ്പലം 1 എന്നിങ്ങനെയാണ് പഞ്ചായത്ത് തലത്തിലുള്ള കണക്ക്. വ്യാഴാഴ്ച 76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.