വൈപ്പിൻ : ഞാറക്കൽ മഞ്ഞനക്കാട് അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേരയുടെ നേതൃത്വത്തിൽ നില്പ് സമരം നടത്തി. ദേശീയപാത അതോറിറ്റിയുടെ മേൽനോട്ട ചുമതലയിൽ രണ്ട് വർഷമായി കരാരുകാർ മഞ്ഞനക്കാട് റോഡിന്റെ ചില ഭാഗങ്ങളിൽ മാത്രം പണി നടത്തിയിട്ടുണ്ടെങ്കിലും ഒരു വർഷമായി റോഡിന്റെ വിവിധ ഭാഗങളിൽ കുത്തിപൊളിച്ച് ഇട്ടിരിക്കുന്നത് മൂലം വാഹന അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് സമരക്കാർ കുറ്റപ്പെടുത്തി. ഈ റോഡിലൂടെ ബസ് സർവീസ് ഉൾപ്പെടെ ചെറുതും വലുതുമായ അനേകം വാഹനങ്ങൾ നിത്യവും സഞ്ചരിക്കുന്നുണ്ട്. വൈസ് പ്രസിഡൻറ് എ പി ലാലു, അംഗങ്ങളായ കൊച്ചുറാണി ജേക്കബ്, സാജു മേനാച്ചേരി, മണി സുരേന്ദ്രൻ എന്നിവരും നില്പ് സമരത്തിൽ പങ്കെടുത്തു.