കൊച്ചി: വിവരാവകാശ നിയമത്തിനു പതിനഞ്ച് വർഷം പൂർത്തിയായതോടനുബന്ധിച്ച് ആർ.ടി.ഐ കേരള ഫെഡറേഷൻ 'വിവരാവകാശ നിയമം: ഒന്നര പതിറ്റാണ്ട് , നേട്ടങ്ങളും കോട്ടങ്ങളും ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. 12ന് വൈകിട്ട് 7ന് മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം. പോൾ മുഖ്യപ്രഭാഷണം നടത്തും . ആർ.ടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി കെ.എൻ.കെ. നമ്പൂതിരി ചർച്ചകൾ മോഡറേറ്റ് ചെയ്യും. അഡ്വ. എ . ജയകുമാർ, ജോളി പവേലിൽ, ശശികുമാർ മാവേലിക്കര, കെ.എ. ഇല്യാസ് , പദ്മൻ കോഴൂർ, മുണ്ടേല ബഷീർ എന്നിവർ പ്രസംഗിക്കും. ഫോൺ: 8590559048.