ആലുവ: എടത്തല മുതിരക്കാട്ടുമുകളിൽ പത്ത് വയസുകാരിയെ വീട്ടിൽനിന്ന് തട്ടികൊണ്ടു പോകാൻ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ കട നടത്തുന്നവരായതിനാൽ ഇരുവരും അവിടെയായിരുന്നു. അമ്മയുടെ വീട്ടിൽ അമ്മുമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടി. തമിഴ് സംസാരിക്കുന്ന സ്ത്രീയും പുരുഷനും ചേർന്നാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. അമ്മുമ്മ വീടിനകത്തേക്ക് പോയപ്പോൾ പുറത്തുണ്ടായിരുന്ന കുട്ടിയെ വാരിയെടുത്ത് ഓടാൻ ശ്രമിച്ചു. കുട്ടി ശക്തമായി എതിർത്തതോടെ പിടി അയഞ്ഞു. അവസരം മുതലെടുത്ത് കുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടി ഒച്ചവെച്ചതോടെ ഇരുവരും രക്ഷപെട്ടു. എടത്തല പൊലീസിൽ പരാതി നൽകി

.