kumbalangi
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ വീടുകളിലേക്കുള്ള ബയോഗ്യാസ് പ്ലാന്റ് വിതരണം പ്രസിഡന്റ് മാർട്ടിൻ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

കുമ്പളങ്ങി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ നാൽപ്പത്തിരണ്ടു വീടുകളിൽ പഞ്ചായത്ത് ബയോഗ്യാസ് പ്ലാന്റ് കൈമാറി. വിതരണോദ്ഘാടനം പ്രസിഡന്റ് മാർട്ടിൻ ആന്റണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അമല ബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. സുബീഷ് , മാർഗരറ്റ് ലോറൻസ്, തോമസ് ആന്റണി, ജാസ്മിൻ രാജേഷ്, ടെസി ജേക്കബ്, ബി. അജിത, രാജേഷ് , സജിത എന്നിവർ സംസാരിച്ചു.