krishnapilla

കൊച്ചി : കൊല്ലം ചവറ ശങ്കരമംഗലം വീട്ടിൽ ജി. കൃഷ്ണപിള്ള (85) എറണാകുളത്ത് സുഭാഷ് ചന്ദ്രബോസ് റോഡിലെ ജവഹർജുവൽ ഫ്ളാറ്റിലെ വസതിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് രവിപുരം ശ്‌മശാനത്തിൽ നടക്കും. ഭാര്യ: ഗൗരിപിള്ള. മകൻ : അനിൽ കൃഷ്ണൻ. മരുമകൾ :സുജാത മേനോൻ ( ഇ ഉന്നതി എൻ.ജി.ഒ.). ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ സീനിയർ മാനേജരായി പ്രവർത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ ബാറ്റർസീ കോളേജിൽ നിന്ന് എൻജിനിയറിംഗ് ബിരുദവും അമേരിക്കയിലെ മിഷിഗൺ യുണിവേഴ്‌സിറ്റിയിൽ നിന്ന് ടയർ ടെക്‌നോളജിയിൽ മാസ്റ്റർ ബിരുദവും നേടി. പ്രീമിയർ ടയേഴ്‌സിൽ 30 വർഷത്തെ സേവനം അനുഷ്ഠിച്ച് ജനറൽ മാനേജരായി വിരമിച്ചു. റോട്ടറി ക്ലബ്ബ് കൊച്ചി പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.