1

തൃക്കാക്കര: തൃക്കാക്കര നഗരസഭ കൊല്ലംകുടിമുകൾ ഡിവിഷനിൽ വിവിധ പദ്ധതികൾ നാടിനു സമർപ്പിച്ചു. നഗരസഭയുടെ 2019-20 വാർഷിക പദ്ധതിയിൽ 2.5 കോടിയുടെ മുണ്ടംപാലം-അത്താണി റോഡ്,മുണ്ടംപാലം-വള്ളത്തോൾ റോഡ് എന്നിവിടങ്ങളിൽ ഗാൽവനൈസ്ഡ് ഒക്ടഗണൽ എൽ.ഇ.ഡി ലൈറ്റുകൾ,കൊല്ലംകുടിമുഗൾ കോളനി മൈക്രോ കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനം ചെയർപേഴ്സൺ ഉഷ പ്രവീൺ നിർവഹിച്ചു.വൈസ്.ചെയർമാൻ കെ.ടി എൽദോ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ സി.എ നിഷാദ്,​പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ ചിങ്ങംതറ, കൗൺസിലർ ഉമൈബ അഷ്റഫ്, സെക്രട്ടറി പി.എസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.