കൊച്ചി: കഴിഞ്ഞദിവസം നിര്യാതനായ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് പി.എ മുഹമ്മദിന് നഗരം അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം കറുകപ്പള്ളി ജുമാ മസ്ജിദിൽ കബറടക്കി.

കലൂർ പോണോത്ത് റോഡിലെ വസതിയായ സുപ്രമോയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.