
ആലുവ: ആദ്യകാല ഫുട്‌ബാളർ ആലുവ കരിഞ്ചേരി വീട്ടിൽ കെ.എസ്. പ്രഭാകരൻ (72 ) നിര്യാതനായി. 66ൽ ജില്ലാ ജൂനിയർ ടീമിനെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംഗീതരംഗത്തെ അറിയപ്പെടുന്ന ടൈമിംഗ് കലാകാരൻ കൂടിയാണ്. യേശുദാസിന്റെ ഗാനമേളകൾ ഉൾപ്പെടെയുള്ള പ്രമുഖ ഗായകരുടെ ഗാനമേള വേദികളിൽ താളവാദ്യ നിയന്ത്രണ കലാകാരനായി പ്രവർത്തിച്ചിട്ടുണ്ട്. കിഴക്കെ കടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉപാസന മ്യൂസിക്ക് ക്ലബ്ബിലെ അംഗമായിരുന്നു. അവിവാഹിതനാണ്. കടുങ്ങല്ലൂർ ഉപാസന മ്യൂസിക്ക് ക്ലബ് അനുശോചിച്ചു.