അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി ലഭ്യമാകുന്ന സേവനങ്ങളേക്കുറിച്ചും തൊഴിൽ സാധ്യതകളേക്കുറിച്ചും വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ന് 3ന് ഗൂഗിൾമീറ്റ് വഴി ഓൺലൈനായി നടത്തുന്ന വെബിനാർ റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ അദ്ധ്യക്ഷത വഹിക്കും. എറണാകുളം മേഖല എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. മോഹനദാസ് വെബിനാർ നയിക്കുമെന്ന് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗ്ഗീസ് അറിയിച്ചു.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ, പുതുക്കൽ, സംസ്ഥാന തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന അശരണ വനിതകൾക്കുള്ള ശരണ്യ, ഭിന്നശേഷിക്കാർക്കുള്ള കൈവല്യ, കെസ്‌റു, ജോബ് ക്ലബ്ബ് തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികളെ കുറിച്ച് വെബിനാറിൽ ചർച്ച ചെയ്യുമെന്നും കൺവീനർ ടി.എം വർഗ്ഗീസ് അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9562346314 എന്ന വാട്‌സ്ആപ്പ് നമ്പറിൽ പേര്, സ്ഥലം വാട്‌സ്ആപ്പ് നമ്പർ എന്നിവ സഹിതം രജിസ്റ്റർ ചെയ്യുക.