sndp
എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ അരുണിമ ജിബിനെ അനുമോദിക്കുന്നു

കുറുപ്പംപടി:അനസ്തേഷ്യ ടെക്നീഷൻ പരീക്ഷയിൽ ഓൾ ഇന്ത്യയിൽ മൂന്നാം റാങ്ക് നേടിയ വട്ടയ്ക്കാട്ടുപടി ശാഖാംഗമായ അരുണിമ ജിബിനെ എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ കൺവീനർ സജിത് നാരായണൻ എന്നിവർ അനുമോദിച്ചു. യൂത്ത് മൂവ്മെന്റ് കൺവീനർ അഭിജിത് ഉണ്ണികൃഷ്ണൻ ശാഖാഭാരവാഹികളായ ചന്ദ്രൻ നെടുമ്പുറം, അജയഘോഷ്, ശ്രീദേവി ജയൻ തുടങ്ങിയവരും സന്നിഹിതരായി.