തൃക്കാക്കര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 13ന് ആരംഭിക്കും. വരണാധികാരികൾ, സഹവരണാധികാരികൾ, ഇവരുടെ ഓഫീസിലെ ക്ലാർക്ക് എന്നിവർക്കാണ് പരിശീലനം നൽകുന്നത്. ബ്ലോക്ക് തലത്തിൽ രണ്ടു ദിവസത്തെ പരിശീലന ക്ലാസ് ഉണ്ടായിരിക്കും. പറവൂർ, ആലങ്ങാട് ബ്ലോക്കുകളിലെ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിമാർ, സഹവരണാധികാരിമാർ, കുന്നുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ വരണാധികാരിമാർ, സഹവരണാധികാരിമാർ എന്നിവർക്കുള്ള പരിശീലനം 13, 14 നും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും പരിശീലനം നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശീലന പരിപാടി. ഒക്ടോബറിൽ തന്നെ പൂർത്തിയാക്കും.