
തൃക്കാക്കര: ജില്ലയിൽ 1339 സ്കൂളുകൾ കൂടി ഹൈടെക്ക് പട്ടികയിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയും സ്കൂളുകളും ഹൈടെക്കായി ഉയർത്തിയത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റേതാണ് (കൈറ്റ്) പദ്ധതി. 1339 സ്കൂളുകളിലും ഹൈടെക്ക് ലാബടക്കം സജീകരിച്ചിട്ടുണ്ട്. പദ്ധതിക്കായി കിഫ്ബിയിൽ നിന്നും 46.5 കോടിയും പ്രാദേശിക തലത്തിൽ 13.43 കോടിയും ഉൾപ്പടെ 59.93 കോടി രൂപയാണ് ചെലവായിച്ചുള്ളതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.
ജില്ലയിൽ 14206 അദ്ധ്യാപകരാണ് പ്രത്യേക ഐ.ടി പരിശീലനം നേടിയത്. 192ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ് യൂണിറ്റുകളിലായി 10,335 അംഗങ്ങളാണുള്ളത്. അതേസമയം ഹൈടെക്ക് സ്‌കൂൾ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 1041 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.
ജില്ലയിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി ജില്ലയിൽ കൂടുതൽ ഐ.ടി ഉപകരണങ്ങൾ ലഭിച്ചത് എൻ.എൻ.ഡി.പി.എച്ച്.എസ്.എസ് ഉദയംപേരൂർ സ്‌കൂളിനാണ്. 268 എണ്ണം. കെ.പി.എം. വി.എച്ച്.എസ്.എസ് പൂത്തോട്ടയാണ് തൊട്ട് പിന്നിൽ. 239 ഉപകരണങ്ങൾ. മൂന്നാം സ്ഥാനം എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ സ്‌കൂളിനാണ്. 238 എണ്ണം.
1 -7 ഹൈടെക്ക് സ്‌കൂളുടെ എണ്ണം -863
8-10ഹൈടെക്ക് സ്‌കൂളുടെ എണ്ണം -476
ഹൈടെക്ക് സ്‌കൂളിൽ
8811- ലാപ്‌ടോപ്
5412-മൾട്ടിമീഡിയ പ്രൊജക്ടർ
7363-യു.എസ്.ബി. സ്പീക്കർ
3482 -മൗണ്ടിംഗ് അക്‌സസറീസ്
1916-സ്‌ക്രീൻ
431-ഡി.എസ്.എൽ.ആർ ക്യാമറ
407-മൾട്ടിഫംഗ്ഷൻ പ്രിന്റർ
476-എച്ച്.ഡി വെബ്ക്യാം
443- 43 ഇഞ്ച് ടെലിവിഷൻ