അങ്കമാലി: നായത്തോട് സ്‌കൂൾ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിക്കുന്ന കെ.ആർ കുമാരൻ മാസ്റ്റർ സ്മാരക വായനശാലയ്ക്ക് രാജേഷ് കുമാർ കെ.കെ സ്മാരക ട്രസ്റ്റ് സംഭാവന നൽകി. ട്രസ്റ്റ് ഭാരവാഹിയും അങ്കമാലി നഗരസഭാ കൗൺസിലറുമായ ടി .വൈ .ഏല്യാസ് മുപ്പതിനായിരം രൂപയുടെ ചെക്ക് വായനശാലാ പ്രസിഡന്റ് ഷാജി യോഹന്നാന് കൈമാറി. കെ.ആർ കുമാരൻ മാസ്റ്ററുടെ വസതിയിൽ നടന്ന ചടങ്ങിൽ വായനശാലാ സെക്രട്ടറി ജിഷ്ണു .എൻ .പി, വയനാശാലാസമിതി അംഗം പ്രീജിത്. പി .ചെറിയാൻ, ട്രസ്റ്റ് അംഗം രഥീഷ്‌കുമാർ .കെ .മാണിക്യമംഗലം എന്നിവർ പങ്കെടുത്തു.