കാലടി: പൊതു സ്ഥലങ്ങളിലെ ശുചിമുറികൾ ഓട്ടോമാറ്റിക്കായി ശുചീകരിക്കുവാനുള്ള ഉപകരണം വികസിപ്പിച്ചെടുത്ത് കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർത്ഥികൾ . അലൻവില്യംസ് പോൾ, എം.എസ് ലിജു, കെ.എ. ആമിന, സ്‌നേഹആന്റണി എന്നിവർ പ്രൊഫ. ജിനോപോൾ വകുപ്പ് മേധാവി പ്രൊഫ. എസ്. ഗോമതി എന്നിവർ ചേർന്നാണ് പുതിയ സംവിധാനം തയ്യാറാക്കിയത്. കൃത്യമായ ഇടവേളകളിൽ എല്ലാ ദിശകളിലും അണുനാശിനി ചേർന്ന വെള്ളം തളിക്കുന്നത് മൂലം ദുർഗന്ധമില്ലാത്ത, ആരോഗ്യകരമായ ശുചിമുറികൾ പൊതു ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാകുമെന്നു വിദ്യാർത്ഥികൾ പറഞ്ഞു.