കാലടി: മോട്ടോർ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി മാണിക്യമംഗലം യൂണിറ്റ് രൂപീകരിച്ചു. 29 ഡ്രൈവർമാർ ചേർന്നാണ് യൂണിയൻ രൂപീകരിച്ചത്. കൊവിഡ് കാലത്ത് മോട്ടോർ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം ചെയ്യണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി.പി ജോർജ്ജ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.എസ് .ദിലീപ് അദ്ധ്യക്ഷനായി. റോജി എം.ജോൺ എം.എൽ.എ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി പോൾ എന്നിവർ രക്ഷാധികാരികളും, പ്രസിഡന്റ് ടി.പി ജോർജ്ജ്, ജന. സെക്രട്ടറി കെ.എസ് ദിലീപ്, യൂണിയൻ ലീഡറായി ജസ്റ്റിൻ ജോർജ്ജ് , യൂണിറ്റ് സെക്രട്ടറി ആന്റണികുളങ്ങര, ട്രഷറർ റോയി പട്ടുപ്പേട്ട തിരഞ്ഞെടുത്തു.