കൂത്താട്ടുകുളം:കൂത്താട്ടുകുളം നഗരസഭയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്നുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. ഇന്നു വൈകിട്ട് ഏഴു മണിയോടെയാണ് മാലിന്യങ്ങൾ ഇവിടെ നിന്നും മാറ്റി തുടങ്ങിയത്. 30 വർഷത്തിലേറെയായി കുമിഞ്ഞുകൂടി കിടന്നിരുന്ന മാലിന്യങ്ങളാണ് കൂത്താട്ടുകുളം നഗരത്തിൽനിന്നും നീക്കം ചെയ്യുന്നത്. എക്സ് സർവീസ് മെൻ ചാരിറ്റബിൾ സൊസൈറ്റിയിലെ അംഗങ്ങളാണ് മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ മാലിന്യങ്ങളും നീക്കം ചെയ്യുന്നത്. 25 ലക്ഷം രൂപ ചിലവിളാണ് മാലിന്യങ്ങൾ ഇവിടെ നിന്ന് നീക്കം ചെയ്യുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇ - ടെൻഡർ വഴി നഗരസഭയുമായി ഇവർ കരാർ ഉറപ്പിച്ചത്. മൂന്നാഴ്ചകൊണ്ട് മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ എന്ന് നഗരസഭ ചെയർമാൻ റോയി എബ്രാഹം പറഞ്ഞു.