ltj-d

കളമശേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നാടപടി കൈക്കൊള്ളണമെന്ന് ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക്. പി ഹാരിസ് ആവശ്യപ്പെട്ടു. ജനതാ പ്രവാസി കൾച്ചറൽ സെന്റർ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് കളമശേരിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ.പി.സി.സി ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഷംഷാദ് റഹിം ഉദ്ഘാടനം ചെയ്തു. പ്രവാസി കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം ഷെയ്ക്ക് പി.ഹാരിസ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുൾ കലാം ആസാദിന്റെ അദ്ധ്യഷതയിൽ കുടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി സുനിൽ ഖാൻ,​ വൈസ്.പ്ര.കെ.എ.അഷറഫ് ,സംസ്ഥാന കൗൺസിൽ അംഗം കെ.എ.ജെമിൽ റെഷിദ് ആലുവ എം.എ. ടോമി മേരി പൈലി,​മണ്ഡലം പ്രസിഡന്റ് ബിനു ചന്ദ്രശേഖരൻ എന്നിവർ സംസരിച്ചു.