picture
ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വരച്ച് നൽകി ഒപ്പ് സ്വീകരിച്ച ദിവ്യയും, ചിത്രവും

കാലടി : ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രം വരച്ച മലയാളി യുവതി ദിവ്യയ്ക്ക് മാർപ്പാപ്പയുടെ അനുമോദനം. കാലടി അയ്യംമ്പുഴ സ്വദേശി കന്നപ്പിള്ളി വീട്ടിൽ ദിവ്യസാജുവിനാണ് ഈ അംഗീകാരം. ചാലക്കുടി നിർമ്മല കോളേജിൽ ബി.എസ്.സി ഫാഷൻ ടെക്നോളജിക്ക് പഠിക്കുകയാണ് ദിവ്യ. ചിത്രകലയിൻ മുൻ പരിചയവുമില്ലാതിരുന്ന ദിവ്യ ,കൊവിഡ് കാലത്താണ് ചിത്രരചന തുടങ്ങിയത്. ഫ്രാൻസീസ് മാർപാപ്പയുടെ ചിത്രം വരച്ച് ഇറ്റലിയിലുള്ള അമ്മയുടെ സഹോദരനും പുരോഹിതനുമായ ഫാദർ ഫിലിപ്പിനു നൽകി. മാർപ്പാപ്പ ഇറ്റലി സന്ദർശനവേളയിൽ ഫാദർ ഫിലിപ്പ് ചിത്രം മാർപ്പാപ്പയെ കാണിച്ചു . തന്റെ മനോഹരമായ ഛായ ചിത്രം അദ്ദേഹത്തിനും വലിയ ഇഷ്ടം തോന്നി. അദ്ദേഹം അതിൽ ഒപ്പിട്ട് ഫാദർ ഫിലിപ്പിന് തിരികെ നൽകി. ദിവ്യയെ വിളിച്ച് ഫാദർ ഫിലിപ്പ് അറിയിച്ചു. താൻ വരച്ച ഛായചിത്രത്തിൽ മാർപ്പാപ്പ ഒപ്പിട്ട് നൽകിയ വാർത്ത അറിഞ്ഞതിൽ ദിവ്യ അതീവ സന്തോഷത്തിലാണ് .

ബി.എസ്.സി ഫാഷൻ ടെക്നോളജിൽ ചേർന്നതിനു ശേഷമാണ് ചിത്രം വരച്ച് തുടങ്ങിയതന്നും ദിവ്യ പറഞ്ഞു. നാട്ടിൽ നിന്നും നിരവധി പേർ തങ്ങളുടെ ചിത്രങ്ങൾ വരയ്ക്കാൻ തന്നെ സമീപിക്കാറുണ്ടെന്നും ,വരച്ച് കൊടുക്കുന്നുമുണ്ട്. ഒരു ചിത്രത്തിന് 1000 മുതൽ 5000 വരെ വിലയുള്ള നിരവധി ഫോട്ടോകൾ ദിവ്യ ഇതിനോടകം വരച്ച് കഴിഞ്ഞു. പിതാവ് സാജു അബു ദാബിയിലാണ്. അമ്മ മിനി കാലടി പ്ളാന്റേഷൻ തൊഴിലാളിയാണ് .അനുജത്തി ദീപ്തി നേഴ്സിംഗ് പഠിക്കുന്നു. പഠനത്തോടപ്പം ചിത്രരചനയും തുടരാണ് ദിവ്യയുടെ ആഗ്രഹം .