കൊച്ചി : മനസിന് അസുഖമുണ്ടെന്ന് അംഗീകരിക്കാനുള്ള വിമുഖതയാണ് മാനസികാരോഗ്യചികിത്സാ മേഖലയിലെ ഏറ്റവും കടുത്ത വെല്ലുവിളിയെന്ന് ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക് 318 എ ഗവർണർ വി. പരമേശ്വരൻകുട്ടി പറഞ്ഞു. ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ സൈക്കിയാട്രിക് സൊസൈറ്റി (ഐ.പി.എസ്.), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) സംസ്ഥാന ഘടകങ്ങൾ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ടി. സാഗർ വെബിനാർ നയിച്ചു. ഐ.പി.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. തോമസ് ജോൺ , ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. സുൾഫി, ഡോ. അനൂപ് വിൻസെന്റ്, ഡോ. കെ.പി. ജയപ്രകാശൻ, ഡോ. എം.പി. രാധാകൃഷ്ണൻ, ഡോ. എൻ. ദിനേശ്, ഡോ. ആൽഫ്രഡ് വി. സാമുവൽ, ഡോ. എം.ടി. ഹരീഷ്, ഡോ. സെബിന്ദ് കുമാർ എന്നിവർ സംസാരിച്ചു.