അങ്കമാലി: തുറവൂർ കനാൽ കവലക്ക് സമീപം താമസിക്കുന്ന ചെറുമംത്തിൽ മത്തായിയുടെ വീട്ടിൽ നിന്നും 3 പവൻ സ്വർണ്ണം കളവു പോയി. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം. മരുമകൾ ടീനയുടെ പാദസരമാണ് കളവു പോയത്.മകൻ നിവിനുമൊത്ത് ഉറങ്ങുകയായിരുന്ന മുറിയുടെ ജനലിനിടയിലൂടെ കള്ളൻ പാദസരം മോഷ്ടിക്കുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ് ഒച്ച വച്ചതോടെ അടിവസ്ത്രം മാത്രം ഉപയോഗിച്ചിരുന്ന കള്ളൻ ഓടി രക്ഷപ്പെട്ടു. അങ്കമാലി പൊലീസ് രാത്രി തന്നെ സംഭവ സ്ഥലത്തെത്തി പൊലീസ് കേസെടുത്തു.