പറവൂർ: പറവൂർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. വി.എ. അനിലിന്റെ 16-മത് ചരമവാർഷിക അനുസ്മരണം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരിക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി. ടി.വി. നിഥിൻ, ഇ.പി. ശശിധരൻ, സി.പി. ജയൻ, എം.ആർ. റീന, കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു.