
കളമശേരി: ബി.ജെ.പി ഏലൂർ മുൻസിപ്പാലിറ്റിയിൽ ഫ്രീ ടോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന റിലേ സമരം 5-ാം ദിവസമായ ഇന്നലെ ബി.ജെ.പി കളമശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി .വി പ്രകാശൻ ഉദ്ഘാടനം ചെയ്തു .വാർഡ് കൺവീനർ ഏ.എസ്. ദിപിൽ കുമാർ, കെ.കെ.ഗോപി, സുനിത സുരേന്ദ്രൻ , സോമസുന്ദരം എന്നിവർ പങ്കെടുത്തു