auto-accident

പറവൂർ: ദേശീയപാതയിലെ പെരുവാരം വളവിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ ആറു മണിയോടെയാണ് അപകടം. മാവേലിക്കരയിൽ നിന്ന് കൊടുങ്ങുല്ലൂരിലേക്ക് പോയ കാറും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ ഡ്രൈവർക്കും ഒരു യാത്രക്കാരനും ചെറിയ പരുക്കേറ്റു. അപകടത്തിൽ ഇരുവാഹനങ്ങളും തകർന്നു.