കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രനെതിരെ ഡി.വൈ.എഫ്‌.ഐ പ്രക്ഷോഭത്തിലേക്ക്. ഒമ്പതുവർഷമായി മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ എം.എൽ.എ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം.തകർന്ന് കിടക്കുന്ന റോഡുകൾ നന്നാക്കുന്നതിനുള്ള ഇടപെടൽ നടത്തിയില്ല. അഴിമതിയും കെടുകാര്യസ്ഥതയുമായി എം.എൽ.എയുടെ പ്രവർത്തങ്ങൾ മാറിയെന്നും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബ്ലോക്ക് സെക്രട്ടറിയ​റ്റ് അറിയിച്ചു. ഇന്ന് മണ്ഡലത്തിലെ 250 കേന്ദ്രങ്ങളിൽ, വൈകിട്ട് 6 ന് യുവജന പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു കേന്ദ്രത്തിൽ അഞ്ചു പേർ പങ്കെടുക്കും.