കരുമാല്ലൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രദേശത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി.ഷിജുവിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്തിൽ ചേർന്ന അടിയന്തിര യോഗമാണ് തീരുമാനം. വിവാഹം, മരണം ഉൾപ്പടെയുള്ള ചടങ്ങുകൾ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ മേൽനോട്ടത്തിൽ മാത്രമേ നടത്താവൂ. ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. പഞ്ചായത്ത് ഓഫീസിനകത്തേക്ക് ആർക്കും പ്രവേശനം ഉണ്ടാകില്ല. 60 വയസ് കഴിഞ്ഞവർക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ സ്ഥാപനങ്ങളിലേക്കും നിരോധനാജ്ഞ തീരുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴു വരെ എന്ന നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുാനും തിരുമാനിച്ചു.