pvip
കനാൽ ബണ്ട് ഇടിഞ്ഞു താഴ്ന്ന നിലയിൽ

കുറുപ്പംപടി: മടക്കുഴ പഞ്ചായത്തിൽ ആനക്കുഴി ഷാപ്പിന് സമീപം പെരിയാർ വാലി കനാൽബണ്ട് വീണ്ടും ഇടിഞ്ഞു. വെള്ളം ശക്തമായി കുത്തിയൊഴുകിയെത്തി കൃഷിയിടങ്ങൾ വെള്ളത്തിലായി. സമീപവാസിയായ പാലിയത്ത് സജിയേയും കുടുംബത്തേയും പെരുമ്പാവൂർ ഫയർഫോഴ്‌സെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്നലെയുണ്ടായ ശകതമായ മഴയിൽ വൈകിട്ട് 3നാണ് കനാൽ ബണ്ടിന്റെ ഭിത്തി തകർന്നത്. രണ്ടാഴ്ച മുമ്പാണ് പെരിയാർവാലിയുടൈ ഈ കനാൽബണ്ട് ഇടിഞ്ഞു പോയത്. കനാലിൽ രൂപപ്പെട്ട ഗർത്തവും ബണ്ടിടിഞ്ഞതും എത്രയും വേഗം പഴയതുപോലെയാക്കുമെന്ന് പെരിയാർവാലി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉറപ്പ് നൽകിയതാണ്. തൊട്ടുപിന്നാലെ ഇവിടം സന്ദർശിച്ച എം.എൽ.എയും ഈ വിഷയ്തതിൽ ഉടനടി പരിഹാരം കാണുമെന്ന് നാട്ടുകാർക്ക് വാഗ്ദാനവും നൽകിയിരുന്നു. കനാലിൽ രൂപപ്പെട്ട ഗർത്തത്തിലേക്ക് വെള്ളമിറങ്ങാതിരിക്കാൻ കുറച്ച് മണൽ ചാക്കുകൾ നിരത്തിയത് മാത്രമാണ് ഇവിടെ നടന്ന ഏക നിർമ്മാണ പ്രവൃത്തി.