ആലുവ: പിണറായി സർക്കാർ രാജിവയ്ക്കുക, മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കുക, സ്വർണ്ണകള്ളക്കടത്ത്, ലൈഫ് മിഷൻ അഴിമതി, ഈന്തപ്പഴം ഇറക്കുമതി സി.ബി.ഐ അന്വോഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 10 മുതൽ 12 വരെ ആലുവ ഗാന്ധി സ്ക്വയറിൽ യു.ഡി.എഫ് സത്യഗ്രഹം സംഘടിപ്പിക്കും. ജില്ലതല ഉദ്ഘാഘാടം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ നിർവഹിക്കും. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എം.കെ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ തുടങ്ങിയവർ പങ്കെടുക്കും.