paravur-nagarasabha
പറവൂർ നഗരസഭ ലഭിച്ച ശുചിത്വപദവി സാക്ഷ്യപത്രം ചെയർമാൻ പ്രദീപ് തോപ്പിൽ ഏറ്റുവാങ്ങുന്നു.

പറവൂർ: സംസ്ഥാന ഹരിത കേരള മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവി പറവൂർ നഗരസഭയ്ക്ക് ലഭിച്ചു. 100 ൽ 97 പോയിന്റാണ് നഗരസഭക്ക് ലഭിച്ചു. ശുചിത്വ പദവി സാക്ഷിപത്രം കളക്ടറുടേയും ശുചിത്വമിഷന്റേയും പ്രതിനിധികളായ രാജേഷ്, മോഹനൻ എന്നിവർ ചേർന്ന് നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിലിന് കൈമാറി. മുൻ ചെയർമാൻമാരായ രമേഷ് ഡി. കുറുപ്പ് , ഡി. രാജ്കുമാർ, വൈസ് ചെയർമാൻ ജെസ്സി രാജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അജിത ഗോപാലൻ, ജലജ രവീന്ദ്രൻ, വി.എ. പ്രഭാവതി, ഡെന്നി തോമസ്, കൗൺസിലർമാരായ സുധാകരൻ പിള്ള, കെ. രാമചന്ദ്രൻ, സജി നമ്പ്യത്ത്, രാജേഷ് പുക്കാടൻ, ഷൈദ റോയ്, നബീസ ബാവ, കെ.ജി. ഹരിദാസ് എന്നിവർ പങ്കെടുത്തു.