കുറുപ്പംപടി : രായമംഗലം പഞ്ചായത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും, പഞ്ചായത്ത് ജീപ്പിന്റെ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വന്ന പരിശോധനാ ഫലത്തിലാണ് രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചത്. ഇവിടെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് നേരത്തേ കൊവിഡ് പോസിറ്റീവായിരുന്നു. ഇദ്ദേഹത്തോടൊപ്പം കമ്മിറ്റിയിൽ പങ്കെടുത്ത അംഗങ്ങളും അടുത്തിടപഴകിയ ജീവനക്കാരും നിരീക്ഷണത്തിലായിരുന്നു. അതിനാൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.