കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന പി.ടി.തോമസ് എം.എൽ.എസ്ഥാനം രാജിവയ്ക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. 50 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവം ഭൂമിക്കച്ചവടത്തിന്റെ മറവിലാണെന്നുള്ളത് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ എം.എൽ.എയ്ക്കുള്ള ബന്ധം തെളിയിക്കുന്നതാണ്. കൂടുതൽ സമഗ്രമായ അന്വേഷണം വേണമെന്നും ജയകൃഷ്ണൻ ആവശ്യപ്പെട്ടു.