വൈപ്പിൻ: വലിയവട്ടം ദ്വീപിനെ വൈപ്പിൻ ദ്വീപുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി വീഡിയോ കോൺഫെറൻസിലൂടെ നിർവഹിച്ചു. ഞാറക്കൽ പൊതുമരാമത്ത് ഓഫീസ് പരിസരത്ത് ചേർന്ന ചടങ്ങിൽ എസ് ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. 5.71 കോടി രൂപയാണ് പാലത്തിന്റെയും റോഡിന്റെയും നിർമ്മാണചെലവ്. ചടങ്ങിൽ കളക്ടർ എസ് സുഹാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഷിബു, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേര , റോസ് മേരി ലോറൻസ്, ഡെയ്‌സി തോമസ്, മണി സുരേന്ദ്രൻ, ആന്റണി സജി , എക്‌സി. എൻജിനീയർ സുരേഷ് കുമാർ, ജിഡ ടൌൺ പ്ലാനർ ആർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.