kesavapothuvaal

തൃപ്പൂണിത്തുറ: കളിയരങ്ങിൽ ചെണ്ടയിൽ നാദവിസ്മയം തീർത്ത വാദ്യകലാകാരനായിരുന്നു ഇന്നലെ അന്തരിച്ച തൃപ്പൂണിത്തുറ അച്യുതത്തിൽ കലാമണ്ഡലം കേശവ പൊതുവാൾ(90). അരങ്ങിലെ കഥാപാത്രത്തെയും നടന്റെ ഭാവത്തെയും അറിഞ്ഞ് കളിക്കൊട്ട് കൈകാര്യം ചെയ്യുവാനുള്ള മികവാണ് ഇദ്ദേഹത്തെ വാദ്യകലാകാരൻ എന്ന നിലയിൽ വ്യത്യസ്തനാക്കിയത്. പാട്ടുകാർക്ക് തടസ്സമാകാതെ മേളംകുറുക്കി കൊട്ടുന്നതിലും വിദഗ്ദ്ധനായിരുന്നു.

വേട്ടയ്ക്കൊരുമകൻ പാട്ടിന് ‘ഈടും കൂറും’ കൊട്ടുന്നതിലും കളം പ്രദക്ഷിണത്തിന് പ്രത്യേക താളത്തോടെ ചെണ്ടകൊട്ടുന്നതിലുമൊക്കെ മികവ് തെളിയിച്ചിട്ടുള്ള വാദ്യകലാകാരനെയാണ് കളിയരങ്ങിന് നഷ്ടമായത്.